സാനിയ മിര്‍സയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും വിവാഹിതരായി

മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനാം മിര്‍സയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദും വിവാഹിതരായി. ഇന്നലെ രാത്രി പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹചിത്രങ്ങള്‍ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.

െ്രെബഡല്‍ ഷവറോടുകൂടിയാണ് അനാമിന്റെ വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയത്. ഇതിനുപിന്നാലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത മെഹന്തി ചടങ്ങുകള്‍ നടന്നു.

അനം മിര്‍സയും ആസാദും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ സാനിയ തന്നെയാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ചത്. 2016 നവംബര്‍ 18ന് അനം മിര്‍സ ബിസിനസുകാരനായ അക്ബര്‍ റഷീദിനെ വിവാഹം ചെയ്തിരുന്നു. ഹൈദരാബാദില്‍ വെച്ചായിരുന്നു ഈ വിവാഹം. എന്നാല്‍ ഒന്നരവര്‍ഷത്തിന് ശേഷം ഇരുവരും വഴിപിരിഞ്ഞു.

SHARE