ഇന്ത്യന്‍ കമ്പനികളെ പരിഹസിച്ച് ചൈനീസ് മാധ്യമപ്രവര്‍ത്തക; മറുപടിയുമായി ആനന്ദ് മഹീന്ദ്ര

മുംബൈ: ഇന്ത്യന്‍ കമ്പനികളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ചൈനയുടെ പ്രകോപനത്തിന് നന്ദിയുണ്ട്. ഇന്ത്യ സമയോചിതമായി ഉയരുമെന്നും ആനന്ദ് മഹീന്ദ്ര മാധ്യമപ്രവര്‍ത്തകയാണ് ഹൂ ഷീജിന് നല്‍കുന്ന മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകയാണ് ഹൂ ഷീജിന്‍.


ചൈനയ്ക്ക് നിരോധിക്കാന്‍ നല്ല ഇന്ത്യന്‍ ഉത്പന്നങ്ങളില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തക ഹൂ ഷീജിന്റെ ട്വീറ്റ്. ചൈനക്കാര്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുണ്ട് എന്നാല്‍ അവര്‍ക്ക് നല്ല ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കാണാനില്ലെന്നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത പങ്ക് വച്ചുകൊണ്ട് ഹൂ ഷീജിന്‍ കുറിച്ചത്.

പ്രകോപനത്തിന് നന്ദിയെന്നും ഇതുവരെ കിട്ടാത്ത ആവേശം ഇപ്പോഴുണ്ടെന്നും ഇന്ത്യന്‍ കമ്പനികളുടെ കുതിപ്പ് കാണാമെന്നും ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് മറുപടി നല്‍കുന്നു. കാല്‍ ലക്ഷം പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

SHARE