എ.എന്‍ ഷംസീര്‍ എം.എല്‍എക്ക് മൂന്നു മാസം തടവ് ശിക്ഷ

കണ്ണൂര്‍: പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചതിന് തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും ശിക്ഷ. 2012ല്‍ സംഭവിച്ച കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ 2012ല്‍ നടത്തിയ കളകട്രേറ്റ് മാര്‍ച്ചിനിടെയാണ് കേസിനാസ്പദമായ സംഭവം. അന്നു നടത്തിയ വിവാദ പ്രസംഗത്തിലെ ‘ഞങ്ങളെ തല്ലിയാല്‍ പൊലീസിനെ തിരിച്ച് തല്ലും’ എന്ന പരാമര്‍ശം ശിക്ഷക്ക് കാരണമായത്.

അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു. വിധിക്ക് ശേഷം കോടതിയില്‍ ഹാജരായി അദ്ദേഹം ജാമ്യവും നേടി.

SHARE