എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

അതേസമയം, റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ ഡോ.എം.പി ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു ഡോ.എം.പി ബിന്ദു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിക്കുന്നുവെന്നായിരുന്നു വിജ്ഞാപനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ വിജ്ഞാപനം ഷംസീറിന്റെ ഭാര്യക്ക് വേണ്ടി ഒ.ബി.സി മുസ്‌ലിം എന്നാക്കി തിരുത്തി എന്നായിരുന്നു ഡോ.എം.പി ബിന്ദുവിന്റെ പരാതി.

SHARE