ബാലയുമായി വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് അമൃത സുരേഷ്

കൊച്ചി: നടന്‍ ബാലയെ വീണ്ടും വിവാഹം കഴിക്കുന്നവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ഗായിക അമൃത സുരേഷ്. കേട്ടതില്‍ ഒരു സത്യവുമില്ലെന്ന് അമൃത പറഞ്ഞു. എന്തിനാണ് കാര്യങ്ങള്‍ ഇങ്ങനെ വളച്ചൊടിക്കുന്നതെന്നും അമൃത ചോദിച്ചു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ തുറന്നു പറച്ചില്‍. ബാലയുമായി വീണ്ടും ഒന്നിക്കുന്നെന്ന തരത്തിലായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍. ഇതിനോട് പ്രതികരിച്ച് പുതിയ മ്യൂസിക് പ്രോജക്ടിനെക്കുറിച്ച് എഴുതിയ വരികള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കുടുംബജീവിതവുമായി അവ ബന്ധപ്പെടുത്തിയതെന്നാണ് അമൃതയുടെ വിശദീകരണം.

വ്യാജ പ്രചാരണങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ മനസ് ആകെ അസ്വസ്ഥമാണെന്ന് അമൃത തുറന്നുപറഞ്ഞു. ഞാന്‍ എന്റെ സംഗീതജീവിതത്തിലെ പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് പോസ്റ്റിട്ടത്. തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു അതില്‍ എഴുതിയത്. എന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതില്‍ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്ന് എനിക്കറിയില്ലെന്നും അമൃത പറഞ്ഞു.

‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്കു കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. എല്ലാവരോടും സ്‌നേഹം. ഒത്തിരി നന്ദി’. എന്ന അമൃതയുടെ പോസ്റ്റ് ആണ് വാര്‍ത്തകളിലേക്ക് നയിച്ചത്.

SHARE