ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ 72 മരണം; പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്ന് മമത

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡിനേക്കാള്‍ കൂടുതലാണ് ഉംപുന്‍ മൂലമുണ്ടായ നാശനഷ്ടങ്ങളെന്ന് മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും മമത പറഞ്ഞു.

ഉംപുന്‍ ചുഴലിക്കാറ്റില്‍ വ്യാപകമായി കെട്ടിടങ്ങള്‍ നശിക്കുകയും വൈദ്യുതി ലൈനുകളും റോഡുകളും തകരുകയും ചെയ്തിരുന്നു. പല ഭാഗങ്ങളിലും വെള്ളം കയറുകയും ചെയ്തിരുന്നു. നാശനഷ്ടങ്ങള്‍ പരിശോധിക്കാനായി മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിരുന്നു.

SHARE