നിഷയെ മമ്മുട്ടി വിളിച്ചു സംസാരിച്ചു; ‘അമ്മ’ പിന്തുണ നല്‍കിയെന്ന് മാല പാര്‍വ്വതി

കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണ. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി അമ്മ രംഗത്തെത്തിയത്.

പരാതിയെ തുടര്‍ന്ന് മമ്മുട്ടി നിഷയെ വിളിച്ചു സംസാരിച്ചുവെന്ന് നടി മാല പാര്‍വ്വതി അറിയിച്ചു. അമ്മക്കൊപ്പം ആത്മ സംഘടനയും ഫഌവേഴ്‌സ് ചാനലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

ഉപ്പും മുളകും സീരിയലില്‍ നിന്ന് നിഷയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു സംവിധായകനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്നും കാരണം അറിയിക്കാതെ സീരിയലില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിഷയോട് വീണ്ടും സംസാരിച്ചു. AMMA സപ്പോര്‍ട്ട് അറിയിച്ചെന്നും, മമ്മൂക്ക വിളിച്ചെന്നും പറഞ്ഞു. ചാനലില്‍ കോംപ്രമൈസ് ടോക്കിന് വിളിച്ചിട്ടുണ്ട്. പോകാന്‍ ഒരുങ്ങുകയാണെന്നും പറഞ്ഞു. നോക്കട്ടെ. അല്ലേ? നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെ കൂട്ടായ്മയായ സോഷ്യല്‍ മീഡിയയ്ക്ക് ഒരു വിജയം കൂടി ആഘോഷിക്കാന്‍ ഇടവരട്ടെ.Saradakutty Bharathikutty, Rijo Kannapilavu,Praju Up,Faqrudheen Panthavoor Faqrudheen. റിപ്പോര്‍ട്ടര്‍ Sn.hn,Dool news, IE മലയാളം, അഴിമുഖം തുടങ്ങി ശരിപക്ഷ മാധ്യമങ്ങള്‍ക്ക് അഭിവാദ്യം.