അമ്മ ജനറല്‍ബോഡി ഇന്ന്

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. വനിതാ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാകും ഭേദഗതി. ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ പാര്‍വതി തിരുവോത്തും രേവതിയും ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു വനിതാ സംഘടന രൂപീകരിക്കപ്പെട്ടത്.

SHARE