ഒരു കോടി നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍; ഇല്ലെന്ന് അമ്മ; ഷൈന്‍ വിഷയം ഒത്തുതീര്‍പ്പായില്ല

കൊച്ചി: ഷൈന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച പരാജയം. താരസംഘടന അമ്മയും നിര്‍മ്മാതാക്കളും തമ്മിലാണ് ചര്‍ച്ച നടത്തിയത്. മുടങ്ങിക്കിടക്കുന്ന പടങ്ങള്‍ക്കായി ഷൈന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇത് ഒരു മോശം കീഴ് വഴക്കമാണെന്നും ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അമ്മ പ്രതിനിധികളായ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ ബാബുരാജും മാധ്യമങ്ങളോട് പറഞ്ഞു.

ഷൈന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വാക്ക് നല്‍കിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയിന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് അവര്‍ നേരത്തെ സൂചന പോലും നല്‍കിയിരുന്നില്ല അമ്മ ഭാരവാഹികള്‍ പറഞ്ഞു.

താരസംഘടനയായ അമ്മയുമായുള്ള ചര്‍ച്ചയിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടത്. എന്നാല്‍ ഷെയിന്‍നിര്‍മ്മാതാക്കല്‍ തര്‍ക്കവിഷയത്തില്‍ സംഘടന ഷെയിനിനൊപ്പം തന്നെയാണെന്നും നിര്‍മ്മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷെയിന്‍ നിഗമിനെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അമ്മ ഭാരവാഹികള്‍ ആരോപിച്ചു.

SHARE