ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കണമെന്ന് താരങ്ങള്‍; ഡ.ബ്ല്യു.സി.സി അംഗങ്ങള്‍ പങ്കെടുത്തില്ല

കൊച്ചി: താരസംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി.ഗണേഷ്‌കുമാറും മുകേഷും ചുമതലയേറ്റു. എന്നാല്‍ സിനിമയിലെ വനിതാസംഘടന ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയവരൊക്കെ യോഗത്തില്‍നിന്ന് വിട്ടുനിന്നുവെന്നാണ് വിവരം.

യോഗത്തില്‍ ദിലീപിനെ പുറത്താക്കിയ തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായി. അമ്മ താരങ്ങള്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. ദിലീപിനെ പുറത്താക്കുമെന്ന് ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഇതിനുളള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. ദിലീപിനെ എതിര്‍ക്കുന്ന വനിതാ അംഗങ്ങള്‍ അടക്കമുള്ളവരെ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

SHARE