വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു. ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് ജാമിഅ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചത്. പൗരത്വ നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഡല്‍ഹിയില്‍ പ്രസ്താവന നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അമിത് ഷായുടെ പുതിയ പ്രതികരണം പുറത്ത് വരുന്നത്.
പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ഉപദ്രവം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റ് അടുത്തിടെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനങ്ങളെ പാകിസ്താനിലെ ഹിന്ദുക്കള്‍ നിരസിച്ചിരുന്നു. ഇന്ത്യയെ സാമുദായികപരമായി ഭിന്നിപ്പിക്കുന്നതിന് തുല്യമായ ഈ ബില്‍ പാകിസ്ഥാന്റെ ഹിന്ദു സമൂഹം ഏകകണ്ഠമായി നിരസിക്കുന്നെന്നും പാകിസ്ഥാന് ഹിന്ദു കൗണ്‍സിലിന്റെ രക്ഷാധികാരി രാജാ അസര്‍ മംഗ്ലാനി അനഡോലു പറഞ്ഞു.നിയമം ഇന്ത്യയുടെ ഭരണഘടനയെ ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.