ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ കലാപത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കാത്ത അമിത് ഷാ സവര്‍ക്കറുടെ ചരമദിനത്തില്‍ ട്വീറ്റുമായി രംഗത്ത്. സവര്‍ക്കറെ പ്രകീര്‍ത്തിച്ചാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഡല്‍ഹി കലാപം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ ശ്രമിച്ചിട്ടില്ല. ഡല്‍ഹിയില്‍ മതിയായ പൊലീസ് സന്നാഹം ഏര്പ്പെടയുത്തിയെന്ന് പറയുമ്പോഴും പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിരവധി വീഡിയോകളാണ് ഇതുവരെ പുറത്ത് വന്നത്.
वीर सावरकर जी के क्रांतिकारी विचारों से घबरा कर अंग्रेजों ने न सिर्फ उन्हें कालापानी की सजा दी बल्कि दो आजीवन कारावास की सजा पाने वाले वो एकमात्र स्वतंत्रता सेनानी बने।
— Amit Shah (@AmitShah) February 26, 2020
अस्पृश्यता के विरुद्ध और दलित समाज के हितों की वो एक प्रखर आवाज बने। ऐसे उत्कृष्ट राष्ट्रभक्त को कोटि-कोटि नमन।
എന്നാല്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം പതിനെട്ടായി. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര് പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. ഡല്‍ഹിയിലെ സ്കൂളുകള്‍ക്കു ബുധനാഴ്ച അവധി ആയിരിക്കും. ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന മാനിച്ച് ഫെബ്രുവരി 26ന് നടക്കേണ്ട സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിയതെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്.