കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രത്തിന് പാളിച്ച പറ്റിയിട്ടുണ്ടാകാം; അമിത് ഷാ


കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യത്തിന് പിഴവ് സംഭവിച്ചിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിഥി തൊഴിലാളികളുടെ വിഷയത്തിലും പാളിച്ച ഉണ്ടായിട്ടുണ്ടാകാം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥത വ്യക്തമായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലാതെ പ്രതിപക്ഷം ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഒഡിഷയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജനതാ കര്‍ഫ്യൂവിലൂടെ വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞപ്പോള്‍ രാജ്യം മുഴുവന്‍ അതിനോട് ഐക്യപ്പെട്ടു, ദീപം തെളിയിക്കണമെന്ന് പറഞ്ഞപ്പോള്‍ ജനം അതും അംഗീകരിച്ചു. അങ്ങനെ രാജ്യംമുഴുവന്‍ കോവിഡ് പ്രതിരോധത്തിനായി ഒത്തുചേര്‍ന്നു. എന്നിട്ടും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് അമിത്ഷാ ചോദിക്കുന്നു. ആരോപണത്തിന് അപ്പുറം, അവര്‍ എന്താണ് ചെയ്തതത് എന്ന് ആരും പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ലോകരാജ്യങ്ങള്‍ പലതിനും കോവിഡ് പ്രതിരോധത്തില്‍ വീഴ്ചകള്‍ സംഭവിച്ചപ്പോള്‍, അവരെല്ലാം ലോക്ക്‌ഡൌണിലും പരാജയപ്പെട്ടപ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന അവകാശവാദവും അമിത്ഷാ ഉന്നയിച്ചു.

SHARE