അമിത് ഷായും രാജ്‌നാഥ് സിങ്ങും ചുമതലയേറ്റു

രണ്ടാ മോദി മന്ത്രി സഭയിലെ ആഭ്യന്തരമന്ത്രിയായി അമിത് ഷായും പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ്ങും ചുമതലയേറ്റു. പാര്‍മെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസുകളിലെത്തിയാണ് ഇരുവരും ചുമതലയേറ്റത്.
വ്യാഴാഴ്ചയാണ് ഇരുവരും മോദി മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നുള്ള എം പിയാണ് അമിത് ഷാ. ജി കിഷന്‍ റെഡ്ഡി, നിത്യാനന്ദ് റായി എന്നിവരാണ് ആഭ്യന്തര വകുപ്പിലെ സഹമന്ത്രിമാര്‍.