സമ്പദ്‌വ്യവസ്ഥയിലെ വിഷാംശം നീക്കുകയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; സാമ്പത്തിക തകര്‍ച്ചയില്‍ ന്യായീകരിച്ച് അമിത് ഷാ

ഇന്ത്യന്‍ സാമ്പത്തിക രംഗം നിലവില്‍ നേരിടുന്ന തകര്‍ച്ചയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സമ്പദ് വ്യവസ്ഥയിലെ വിഷാംശം നീക്കുകയായിരുന്നു മോദി സര്‍ക്കാര്‍ എന്നാണ് അമിത് ഷായുടെ പ്രതികരണം. മുംബൈയില്‍ നടന്ന എക്കണോമിക് ടൈംസിന്റെ കോര്‍പ്പറേറ്റ് എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാമ്പത്തിക വേഗതയിലുള്ള കുറവ് ഒരു താല്‍കാലിക ഘട്ടം മാത്രമാണെന്നും. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനം സംഭാവന ചെയ്യുന്ന വ്യവസായിക മേഖല 2024 വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നാണും കൂട്ടിച്ചേര്‍ത്ത അമിത് ഷാ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചില്ല.

നിലവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 4.5% മാത്രമാണ്. 8.1% ശതമാനത്തില്‍ നിന്നുള്ള കൂപ്പുകുത്തലിന് കാരണം കേന്ദ്രത്തിന്റെ മണ്ടന്‍ തീരുമാനങ്ങളാണെന്ന് അമ്യതാസെന്നിനെയും രഘുറാം രാജനെയും പോലുള്ള സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി പദ്ധതി കൊണ്ടുവന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

SHARE