പൗരത്വനിയമ ഭേദഗതി;പ്രതിഷേധക്കാരെ വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വനിയമ ഭേദഗതി പിന്‍വലിക്കുന്ന വിഷയത്തെ ആരും ചിന്തിക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം എന്നാല്‍ പിന്‍വലിക്കുമെന്ന് കരുതരുത് അമിത് ഷാ പറഞ്ഞു. ലക്‌നൗവില്‍ ഈ വിഷയത്തില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

പ്രതിപക്ഷത്തത്തെ കുറ്റപ്പെടുത്തിയ ഷാ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും മറിച്ച് സര്‍ക്കാര്‍ തീരുമാനത്തെ പ്രതിഷേധങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് കരുതരുതെന്നും പറഞ്ഞു.

SHARE