ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ കേന്ദ്ര സമിതി; തലവന്‍ അമിത്ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ രൂപീകരിച്ച സമിതിയുടെ തലവന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സമിതി രൂപീകരിച്ചിരുന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ്ങായിരുന്നു അധ്യക്ഷന്‍. വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹിക ക്ഷേമ മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

ആള്‍ക്കൂട്ട ആക്രമണത്തെ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് സമിതി രൂപീകരിച്ചത്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മന്ത്രിസഭാ സമിതിയുടെ തലവനായും കഴിഞ്ഞയാഴ്ച അമിത് ഷായെ തെരഞ്ഞെടുത്തിരുന്നു.

SHARE