
ന്യൂഡല്‍ഹി: ഒടുവില്‍ പ്രതിഷേധത്തിനു മുന്നില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ മുട്ടുമടക്കുന്നു. എന്‍.ആര്.സി രാജ്യത്ത് ഉടന്‍ നടപ്പിലാക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. എന്‍.ആര്.സി ദേശവ്യാപകമല്ലെന്നും ഇപ്പോഴത്തെ ചര്‍ച്ചയിലില്ലെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ ആരുടെയും പൗരത്വം റദ്ദാക്കില്ലെന്നും അമിത്ഷാ വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും ഷാ.
എന്‍.പി.ആറും എന്‍.ആര്.സിയും തമ്മില്‍ ഒരു ബന്ധവുമില്ല. എന്‍.പി.ആറില്‍ കേരളവും ബംഗാളും രാഷ്ട്രീയം കാണരുതെന്നും അമിത്ഷാ.
കേരളം, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് വിനയത്തോടെ ഞാന്‍ പറയുകയാണ്. നിങ്ങള്‍ എന്‍.പി.ആറിനു മേല്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കണം. നിങ്ങളുടെ രാഷ്ട്രീയത്തിനു വേണ്ടി വികസന പദ്ധതികളെ താറുമാറാക്കരുത്- അമിത്ഷാ പറഞ്ഞു.
രാജ്യത്ത് ഉണ്ടാക്കുന്ന തടങ്കല്‍ പാളയങ്ങള്‍ എന്‍.ആര്.സി ലക്ഷ്യം വച്ചല്ലെന്നും അമിത്ഷാ പറഞ്ഞു. എന്‍.പി.ആര് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറയുന്നു.