നിങ്ങള്‍ ആവുന്നതെല്ലാം ചെയ്‌തോളൂ; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അമിത് ഷാ

ജോധ്പൂര്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയുമായി വീണ്ടും ആഭ്യന്തരമന്ത്രി അമിത് ഷാ. ജോധ്പൂരില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംഘചിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് എതിര്‍ത്താലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ട് പോവില്ല-അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് ആണ് രാജ്യത്തെ വിഭജിച്ചതെന്ന പച്ചക്കള്ളം വീണ്ടും അമിത് ഷാ യോഗത്തില്‍ ആവര്‍ത്തിച്ചു. വി.ഡി സവര്‍ക്കര്‍ അടക്കമുള്ള സംഘപരിവാര്‍ നേതാക്കളാണ് ആദ്യമായി ഇന്ത്യാ വിഭജനത്തിനായി വാദിച്ചതെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് അമിത് ഷാ മുതലുള്ള നേതാക്കള്‍ വിഭജനത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മേല്‍ ചാര്‍ത്തുന്നത്.

SHARE