അമിത്ഷാ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കു മല്‍സരിക്കും. അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ അംഗമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യമായാണ് അമിത് ഷാ പാര്‍ലമെന്റില്‍ എത്തുക.

ഗുജറാത്തില്‍ വലിയ ഭൂരിപക്ഷമുള്ളതിനാല്‍ അമിത് ഷായ്ക്ക് രാജ്യസഭയിലെത്താന്‍ പ്രയാസമില്ല. സ്മൃതി ഇറാനി നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ്. ബുധനാഴ്ച രാത്രി ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയാണു പ്രഖ്യാപനം നടത്തിയത്. മധ്യപ്രദേശിലെ മഹാകോഷല്‍ മേഖലയില്‍നിന്നുള്ള ഗോത്രവര്‍ഗ വനിതാ നേതാവ് സംപാദിയ ഉയികയെയും രാജ്യസഭയിലേക്കു പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്.