ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് അമിത്ഷാ; ചര്‍ച്ച തുടങ്ങി; ഭേദഗതികളുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ അമതിഷാ രാജ്യ സഭയില്‍ അവതരിപ്പിക്കുന്നു. ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. ബില്ലില്‍ പന്ത്രണ്ടു ഭേദഗതികള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടും. ബില്ലിനെതിരെ ഇടതുപക്ഷം നാലുഭേദഗതികള്‍ ആവശ്യപ്പെട്ടപ്പോള്‍ ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാത്രമേ നിലപാട് അറിയിക്കൂവെന്ന് ശിവസേനയും വ്യക്തമാക്കി.

SHARE