പൗരത്വനിയമത്തില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേഗദതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വനിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മേഘാലയ മുഖ്യമന്ത്രിഉള്‍പ്പടെയുള്ളവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ക്കാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ജനങ്ങള്‍ക്ക് പലതരത്തിലുമുള്ള ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു. പൗരത്വഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ നടത്താമെന്നും അമിത് ഷാ പറഞ്ഞു. ക്രിസ്മസിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്നാണ് അമിത് ഷാ ഉറപ്പ് നല്‍കിയിരിക്കുന്നത്.

പൗരത്വനിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലും വന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. രാജ്യവ്യാപകമായി മുസ്‌ലിം സംഘടനകളും നിയമത്തിനെതിരെ പ്രക്ഷോഭത്തിലാണ്.

SHARE