‘നിങ്ങള്‍ ഇപ്പോള്‍ ഭ്രാന്താസ്പത്രിയില്‍ അല്ലല്ലോ’; പ്രഭുദേവയോട് അമിതാഭ് ബച്ചന്‍

വ്യത്യസ്തത പരീക്ഷിക്കാന്‍ സന്നദ്ധനാവുന്ന വ്യക്തിയാണ് ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്‍. പ്രായത്തെ അതിജീവിച്ച് അദ്ദേഹം നടത്തുന്ന പ്രകടനങ്ങള്‍ എപ്പോഴും ചര്‍ച്ചയാവാറുമുണ്ട്.

എന്നാല്‍ നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ അദ്ദേഹത്തെ കുഴക്കിയ കഥയാണ് ബിഗ്ബി ട്വിറ്ററില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

ഒരു ചിത്രത്തിനു വേണ്ടി പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ നൃത്തം അഭ്യസിച്ചതിന്റെ അനുഭവമാണ് ജനങ്ങളുമായി അദ്ദേഹം പങ്കുവെച്ചത്.

കഠിനമായ നൃത്തമുറകള്‍ തന്നെ കുഴക്കിയെന്നും 75-ാം വയസ്സിലും തന്നെ കൊണ്ട് നൃത്തം ചെയ്യിക്കാന്‍ ശ്രമിച്ച് പ്രഭുദേവക്ക് വട്ടായി പോയില്ലല്ലോ എന്നും ബച്ചന്‍ പറയുന്നു.

ബിഗ്ബിയുടെ ട്വീറ്റ്:

‘എഴുപത്തിയഞ്ചാം വയസ്സില്‍ ഞാന്‍ നൃത്തം ചെയ്തു. പ്രതിഭാ ശാലിയായ പ്രഭുദേവയുടെ നിര്‍ദേശമനുസരിച്ച് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. നിങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ തന്നെയല്ലേ.

ഭ്രാന്ത് ആസ്പത്രിയില്‍ അല്ല എന്നതില്‍ സന്തോഷം’, ബിഗ്ബി കുറിച്ചു. എന്നാല്‍ നൃത്തം ചെയ്തത് ഏതു ചിത്രത്തിനു വേണ്ടിയാണെന്നു സംബന്ധിച്ച് ബിഗ്ബി ഒന്നും പറഞ്ഞിട്ടില്ല.

 

SHARE