ബച്ചനും ജയാബച്ചനും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്: അമര്‍ സിങ്

താരങ്ങളുടെ വിവാഹവും വിവാഹമോചനവും ആരാധകര്‍ ഉറ്റുനോക്കുന്നതാണ്. ഗോസിപ്പുകളും പാപ്പരാസികളുടെ കെട്ടിചമക്കലുമെല്ലാം ഒട്ടനവധി താര ദമ്പതികളെ വിവാഹത്തിലേക്കും വിവാഹമോചനത്തിലേക്കും വഴിയൊരുക്കിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമാലോകത്തെ ബിഗ് ബിയും ഭാര്യയും അകന്നു കഴിയുകയാണെന്ന വാര്‍ത്ത ബോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാവും അമിതാഭ് ബച്ചന്റെ അടുത്ത സുഹൃത്തുമായ അമര്‍സിങാണ് ഇക്കാര്യം പുറത്തുവിട്ടത്.

thequint%2f2016-05%2f9830be58-9fc3-44c4-b4a2-c2798a735b1e%2f12377571_1234070879960032_7482661368383980071_o

നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും ഇരുവരും രണ്ടു വീടുകളിലാണ് കഴിയുന്നതെന്നാണ് അമര്‍ സിങ് പറയുന്നത്. ബച്ചന്‍ ‘പ്രതീക്ഷ’യിലും ജയാ ബച്ചന്‍ ‘ജനകി’ലുമാണ് കഴിയുന്നത്.

aish-amitabh-jaya-759amitabh bachchan

മരുമകള്‍ ഐശ്വര്യ റോയ് ബച്ചനുമായുള്ള അസ്വാരസ്യങ്ങളാണ് ഇരുവരെയും രണ്ടു വീടുകളില്‍ താമസിക്കാന്‍ കാരണമായതെന്നാണ് വിവരം. എന്നാല്‍ ഐശ്വര്യയും ജയാ ബച്ചനും തമ്മില്‍ പ്രശ്‌നങ്ങളിലെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. അമ്മയെ പോലെ ജയയുടെ ചുമലില്‍ തല ചായ്ച്ച് കിടക്കുന്ന സ്വന്തം ഫോട്ടോ കഴിഞ്ഞ ദിവസം ഐശ്വര്യ പുറത്തുവിട്ടിരുന്നു.

SHARE