അമിത് ഷാ അപകടകാരിയെന്ന് പ്രമുഖചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബിഫോര്‍ ഗാന്ധി, ആഫ്റ്റര്‍ ഗാന്ധി തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളെഴുതിയ ഗുഹ സമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെയാണ് ബിജെപി ദേശീയ അധ്യക്ഷ്യനെ കുറിച്ച് മുന്നറിയിപ്പു നല്‍കിയത്.

ഇന്ത്യയില്‍ ഒരു ഗ്യാങ് ഉണ്ടെങ്കില്‍ അതിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് അമിത് ഷാ ആയിരിക്കുമെന്നും അവര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി സമൂഹത്തില്‍ ഭിന്നിപ്പും ധ്രുവീകരണവും നടത്തുകയും പരസ്പരം പക വളര്‍ത്തി അക്രമം നടത്തുകയും ചെയ്യുമെന്നും ചെയ്യുമെന്ന് ഗുഹ ട്വീറ്റില്‍ പറയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരിയായ രാഷ്ട്രീയക്കാരനാണ് ഷായെന്നം ഗുഹ ട്വീറ്റ് ചെയ്തു.