ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായെന്ന് പ്രഖ്യാപിച്ച ബിജെപി എംപി മനോജ് തിവാരി പിന്നാലെ ട്വീറ്റ് മുക്കി. അമിത് ഷായുടെ പുതിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ഇന്ന് രാവിലെ 11.37നാണ് മുന്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ കൂടിയായ തിവാരി ട്വീറ്റ് ചെയ്തിരുന്നത്.
തിവാരിയുടെ ട്വീറ്റ് എഎന്‍ഐ അടക്കം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു്. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചത് നേരിട്ട് അറിയിച്ച അമിത് ഷായുടെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ച് പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ലായിരു്ന്നു. ഇതിനിടെയാണ്
ബിജെപി എംപി പോസ്റ്റ് നീക്കം ചെയ്തത്.
അതേസമയം ബിജെപി നേതാവ് ട്വീറ്റ് മുക്കിയതോടെ ഷാ ആരവം മുഴക്കിയ സംഘ് പ്രചാരകര്‍ ട്വിറ്ററില്‍ അമ്പരിന്നിരിക്കയാണ്. കോവിഡില്‍ നിന്നുള്ള ഷായുടെ തിരിച്ചുവരവ് ആഘോഷിച്ചിരിക്കെയാണ് ടീറ്റ് പിന്‍വലിച്ചത്. നേരത്തെ ഷാ ട്വിറ്ററില്‍ ട്രന്റായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം വന്നതോടെ രാജ്യത്ത എല്ലാപ്രശ്നവും മാറിയെന്നും സെക്കുലര്‍ വാദികള്‍ക്കും മുസ്ലിം സംരക്ഷകര്‍ക്കും ഇനി ഉറക്കമില്ലാത്ത സമയമായെന്നുമുള്ള വിദ്വേഷവാദങ്ങളായിരുന്നു, ഷായുടെ കോവിഡ് നെഗറ്റീവ് വാര്‍ത്തക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്.
എന്നാൽ ഇത് സംബന്ധിച്ച് അമിത് ഷായുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അമിത് ഷാ. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗബാധിതനായ വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
കേന്ദ്ര മന്ത്രിസഭയിൽ ഇതുവരെ നാല് മന്ത്രിമാർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാളിനാണ് അവസാനമായി കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെയാണ് പ്രധാനമന്ത്രി മോദിയുടെ സന്തതസഹചാരി കൂടിയായ മന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ‘ഭാഭിജി പപ്പടം’ കഴിച്ചാല്‍ മതിയെന്ന അര്ജുന് റാമിന്റെ വീഡിയോ വിവാദമായിരുന്നു. ഇന്നലെ കാര്‍ഷിക സഹമന്ത്രി കൈലേഷ് ചൗധരിയും കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ കൊവിഡ് ചികിത്സയിലാണ് അദ്ദേഹം. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ആഗസ്റ്റ് നാലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് ആഴ്ചകളായി അരലക്ഷത്തന് മീതെയാണ് ദിനേനയുള്ള കോവിഡ് സ്ഥിരീകരണം. കഴിഞ്ഞ കുറച്ചുദിവസമായി ഇത് അറുപതിനായിരത്തിനും മുകളിലാണ്. ആഗസ്ത് പകുതിയോടെ രാജ്യത്ത് കോവിഡ് ബാധ 20 ലക്ഷം കടക്കുമെന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആഗസ്ത് 10നുള്ളില്‍ രാജ്യത്ത് കോവിഡ് 20 ലക്ഷം കടക്കുമെന്നായിരുന്നു പ്രധാനമന്ത്രി മോദിക്കുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. എന്നാല്‍ ആഗസ്ത് ആദ്യത്തില്‍തന്നെ ഇന്ത്യ ആനിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ആശങ്ക കടുക്കുകയാണ്. രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 21,53011 ആയി ഉയര്‍ന്നു. ഇതോടെ ആശങ്ക കടുക്കുകയാണ്.