ചൈനീസ് കമ്പനിയെ ബി.സി.സി.ഐ കൈവിടില്ല; ഐ.പി.എല്ലിനെ വിവോ തന്നെ സ്‌പോണ്‍സര്‍ ചെയ്യും

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായുള്ള രോഷം കത്തുന്നതിനിടെ, ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരായ വിവോയെ കൈവിടില്ലെന്ന് ബി.സി.സി.ഐ. ചൈനീസ് കമ്പനിയായ വിവോ ഐ.പി.എല്ലിലെ സ്‌പോണ്‍സറായി തുടരുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ടൈംസ് നൗവിന്റെ ചോദ്യത്തിനാണ് ധുമല്‍ മറുപടി നല്‍കിയത്.

‘ഇല്ല. ഇക്കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല. ഒരു ചൈനീസ് കമ്പനി ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങി അവരുടെ ഫോണുകള്‍ വില്‍ക്കുകയും ആ പണം ചൈനയിലേക്ക് കൊണ്ടു പോകുന്നതിന് ഇന്ത്യ അവരെ തടയിടുകയും ചെയ്യുന്നു. അതില്‍ നിന്ന് ഞങ്ങള്‍ സര്‍ക്കാറിന് നികുതി അടയ്ക്കുകയും ചെയ്യുന്നു. അപ്പോള്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്’ – ധുമല്‍ തീരുമാനത്തെ ന്യായീകരിച്ചു.

‘ഇന്ത്യയില്‍ ചൈനീസ് നിക്ഷേപം ഉണ്ടോ ഇല്ലയോ എന്ന് നോക്കി തീരുമാനമെടുക്കേണ്ട സ്ഥാപനമല്ല ബി.സി.സി.ഐ. ചില ഉടമ്പടികള്‍ പ്രകാരമാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അത്ര വേഗത്തില്‍ പുറത്തു പോകൂ എന്ന് പറയാന്‍ ആകില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE