ലോകത്ത് കോവിഡ് മഹാമാരി നാശംവിതച്ച് രാജ്യങ്ങളില്‍ മരണഭൂമിയായ അമേരിക്കയില്‍ ഒരു തരത്തിലുള്ള സുരക്ഷാ നിയന്ത്രണങ്ങളും പാലിക്കാതെ നൂറുകണക്കിന് ആളുകള്‍ ഓത്തുകൂടിയത് വിവാദമാവുന്നു. അമേരിക്കയിലെ പൊതു ഒഴുവ് ദിവസമായ മെമ്മോറിയല്‍ ഡേയിലാണ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവിധയിടങ്ങളിലായി പൂള്‍ പാട്ടികളും മറ്റുമായി ആയിരങ്ങള്‍ ഒത്തുകൂടിയത്.
ലേക്ക് ഓഫ് ഓസാര്‍കിസിലും, ഫ്‌ലോറിഡയിലെ ഡേറ്റോന ബീച്ചിലുമായി നടന്ന പൂള്‍ പാര്‍ട്ടിയില്‍ മാത്രമായി നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയത്. മെമ്മോറിയല്‍ ദിനത്തില്‍ രാജ്യത്തെ ബീച്ചുകളിലും മറ്റുമായി ഒരുങ്ങിയ പൂള്‍ പാര്‍ട്ടികളില്‍ ഒരു നിയന്ത്രണമോ സുരക്ഷയോ കൂടാതെയാണ് ദുരിത സമയത്തും ആളുകള്‍ ഒത്തുകൂടിയത്.
അമേരിക്കക്കാര്‍ രാജ്യവ്യാപകമായി പാലിക്കേണ്ട സാമൂഹിക അകലം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ നിരവധി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുകയാണ്.
യുഎസ് വേനല്‍ലവധിക്ക് തുടക്കമായ യുഎസില്‍ മെമ്മോറിയല്‍ ഡേ പൂള്‍ പാര്‍ട്ടിക്ക് വേണ്ടി ക്ലീന്‍ നൈറ്റ്ക്ലബിനുള്ളില്‍ പ്രവേശിക്കാന്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ക്ലബുകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും നീണ്ട വരിക്കും ഇത് കാരണമായി. നിരവധി ആളുകള്‍ മാസ്‌കുകള്‍ ഇല്ലാതെയാണ് എത്തിയതെന്നും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാര്‍ട്ടിയില്‍ ഒത്തുകൂടിയ ആളുകള്‍ ഒരേ പൂളില്‍ ഒപ്പം കൂടുകയും നൃത്തം ചെയ്യുകയും പാനീയങ്ങളും മറ്റും പങ്കിടുകയും ചെയ്യുന്നുണ്ട്.

അതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവധി ദിവത്തില്‍ മാസ്‌ക് പോലും ധരിക്കാതെ ഗോള്‍ഫ് കളിച്ചതിനും സഹ കളിക്കാരന്റെ കൈ കുലുക്കിയതിനും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഗോള്‍ഫ് ആളുകള്‍ കുറവായ കളിയാണെങ്കിലും ഉള്ള കളിക്കാര്‍ ജാഗ്രത പാലിക്കേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്റ് തന്നെ കാണിച്ചുതരുന്നതാണ് വിവാദമായത്.

അതേസമയം, കോവിഡ് -19ല്‍ രാജ്യത്തെ മരണസംഖ്യ ഒരു ലക്ഷത്തില്‍ എത്തി നില്‍ക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും നാശം വിതച്ച രാജ്യത്തെ ജനതയും ഭരണകൂടവും രോഗത്തിന്റെ ഗൗരവം ഇനിയും മനസിലാക്കിയിട്ടില്ലെന്ന ആശങ്കയാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്