മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് ലോക പ്രശസ്ത ഗായകന്‍

മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് ലോക പ്രശസ്ത അമേരിക്കല്‍ ഗായകന്‍ അകോണ്‍. ഉംറക്കുശേഷമുള്ള ചിത്രങ്ങള്‍ അകോണ്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഉംറ ചെയ്ത കാര്യം പുറത്തറിയിക്കുന്നത്. ഇതോടെ പലരും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

തന്റെ ജീവിത വിജയത്തിനു പിന്നില്‍ അള്ളാഹുവിലുള്ള വിശ്വാസവും ഇസ്ലാം മതം പിന്തുടരുന്നതുമാണെന്ന് അകോണ്‍ പറഞ്ഞു. അടുത്ത സുഹൃത്തുക്കളുടെ കുടുംബാഗങ്ങള്‍ക്കൊപ്പമുള്ള മക്കയില്‍ നിന്നുള്ള ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങളെല്ലാം ഇതിനോടകം വിശ്വാസികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

അമേരിക്കയിലെ മിസ്സോറിയില്‍ 1973-ലാണ് അകോണിന്റെ ജനനം. പാട്ടിനും പാട്ടെഴുത്തിനും പുറമെ അഭിനേതാവുകൂടിയാണ് അകോണ്‍.

SHARE