കോവിഡ് 2022 വരെ നീണ്ടുനില്‍ക്കുമെന്ന് യു.എസ് വിദഗ്ധര്‍. യു.എസിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസിയിലെ ഗവേഷകര്‍ പറയുന്നത് മനുഷ്യജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനംവരെ ആളുകള്‍ക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് അവസാനിക്കില്ല എന്നാണ്. ഇതിന് 18 മുതല്‍ 24 മാസം വരെ എടുക്കും.
കോറോണവൈറസിന്റെ പുരോഗതി മൂന്നുഘട്ടങ്ങളിലായിട്ടായിരിക്കും എന്നും ഈ ശൈത്യകാലത്തെ രണ്ടാംവരവ് ആയിരിക്കും ഏറ്റവും ശക്തമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലോകമെമ്പാടും 500 ദശലക്ഷം പേരെ കൊന്നൊടുക്കിയ 1918ലെ സ്പാനിഷ് ഫ്ലൂ എന്ന ഇന്‍ഫ്ലുവന്‍സയുമായി കൊറോണ വൈറസ് വ്യാപനത്തിന് പ്രധാനപ്പെട്ട സാമ്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി വിദഗ്ധര്‍ പറയുന്നു. ഭാവിയെന്തായിരിക്കുമെന്നോ ഈ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതെങ്ങനെയെന്നോ കൃത്യമായി പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.