അമേരിക്കയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരത അവസാനിപ്പിക്കാതെ പൊലീസ്; വീഡിയോ

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം തുടരുന്നതിനിടെ വീണ്ടും പൊലീസിന്റെ ക്രൂരത. പ്രതിഷേധത്തിനിടെ വെളുത്ത മുടിയുള്ള ഒരാളെ പോലീസ്മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബഫല്ലോയില്‍ പോലീസിനുനേരെ പ്രതിഷേധവുമായെത്തിയ ആളെ പോലീസ് തള്ളി നിലത്തിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു ഉദ്യോഗസ്ഥന്‍ ബാറ്റണ്‍ ഉപയോഗിച്ച് തള്ളുന്നു, രണ്ടാമന്‍ കൈകൊണ്ട് തള്ളുന്നു. ഇതോടെ പ്രതിഷേധവുമായി എത്തിയ ആള്‍ തലയിടിച്ച് നിലത്ത് വീഴുന്നു. തല പൊട്ടി ചോര ഒഴുകുമ്പോഴും നിലത്തുവീണു കിടക്കുന്നയാളെ തിരിഞ്ഞു നോക്കാതെ നടന്നുനീങ്ങുന്ന ഉദ്യോഗസ്ഥരെ ദൃശ്യങ്ങളില്‍ കാണാം.

പ്രാദേശിക പബ്ലിക് റേഡിയോ സ്‌റ്റേഷനായ ഡബ്ല്യുബിഎഫ്ഒയിലെ ഒരു റിപ്പോര്‍ട്ടര്‍ ആണ് അമേരിക്കന്‍ പോലീസ് നടപടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റേഡിയോ സ്‌റ്റേഷന്‍ തങ്ങളുടെ വെബ്‌സൈറ്റിലുടെയും ട്വിറ്ററിലൂടെയും വീഡിയോ പുറത്തുവിടുകയായിരുന്നു.

SHARE