കോവിഡില്‍ വിറങ്ങലിച്ച് അമേരിക്ക; മരണസംഖ്യ അരലക്ഷം കടന്നു

കോവിഡ് ബാാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. 50,243 പേരാണ് അമേരി്കകയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കേ മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം എട്ടരലക്ഷം കടന്നു. 8,86,709 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

സ്‌പെയിനില്‍ 2,13,024 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. 22157 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയില്‍ 1,89,973 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. 25,549 പേര്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചു.

അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ലോകത്തെ കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. മണിക്കൂറുകള്‍ക്കിടെ ഏഴുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 85000 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 14,997 പേര്‍ ഗുരുതരാവസ്ഥയിലാണ്.

SHARE