യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു

യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. ഇതുവരെ യു.എസില്‍ 1,035,765 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്്. കോവിഡ് ബാധിച്ച് 59,266 പേര്‍ മരിച്ചു. ഇന്നലെ 2,470 പേരാണ് ഇവിടെ മരിച്ചത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് മൂന്നു മാസം ആകുമ്പോഴേക്കും യുഎസില്‍ മരിച്ചവരുടെ എണ്ണം വിയറ്റ്‌നാം യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരേക്കാള്‍ കൂടുതലാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് ഇതുവരെ 3,146,651 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,18,177 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഇന്നലെ മാത്രം മുന്നൂറോളം പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമത് നില്‍ക്കുന്ന സ്‌പെയിനില്‍ 2,32,128 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 23,822 പേര്‍ക്ക് മരണവും സംഭവിച്ചു. ഇറ്റലിയിലും കോവിഡ് രോഗികള്‍ രണ്ടു ലക്ഷം കവിഞ്ഞപ്പോള്‍ മരണം 27,359 ആയി ഉയര്‍ന്നു.

SHARE