ചൈനയ്ക്കെതിരെ വീണ്ടും അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിന് സൈനികരെയും അമേരിക്കന്‍ വ്യോമസേന വിന്യസിച്ചിരിക്കുകയാണ്. നാലു ബോംബറുകളും ഗുവാമിലാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്.
യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച തന്നെ ഗുവാമിലെ ആന്ഡേഴ്സണ് എയര്‍ഫോഴ്സ് ബേസില്‍ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു, ബി -1 ബി ലാന്‍സറുകളില്‍ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്ക് പറന്നതായും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാന് ഭാഗത്തേക്ക് തിരിച്ചുവിട്ടതായും അറിയിച്ചു.
സഖ്യകക്ഷികള്‍, പങ്കാളികള്‍, സംയുക്ത സേന എന്നിവരുമായുള്ള പസഫിക് വ്യോമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒന്‍പതാം ബോംബ് സ്ക്വാഡ്രണ്‍, ഏഴാം ബോംബ് വിംഗില്‍ നിന്നുള്ള നാല് ബോംബറുകളും 200 ഓളം വ്യോമസേനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളത്.
പുതിയ വിന്യാസം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. ദക്ഷിണ ചൈനാക്കടലില്‍ ഒരു ജോടി ബി -1 ബി ബോംബറുകള്‍ ഫ്ലൈഓവര്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ വ്യോമസേനയുടെ പുതിയ നീക്കങ്ങള്‍. കഴിഞ്ഞ ആഴ്ചയില്‍, യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കപ്രദേശങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്നു.