ഹൈക്കോടതി ഉത്തരവ്: അമീയ വീണ്ടും കണക്ക് പരീക്ഷ എഴുതും

കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസില്‍ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇയുടെ തീരുമാനം. വിദ്യാര്‍ഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നല്‍കിയത് 2016-ലെ ചോദ്യപേപ്പറായിരുന്നു. 28ന് രാവിലെ പരീക്ഷ എഴുതിയതിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് തനിക്ക് കിട്ടിയത് പഴയ ചോദ്യക്കടലാസാണെന്ന് തിരിച്ചറിഞ്ഞത്.

വടക്കേ ഇന്ത്യയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അമീയ ഇരയായിരിക്കാമെന്നാണ് ബന്ധുക്കളുടെ സംശയം.