600 ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്

സാന്‍ഫ്രാന്‍സിസ്‌കോ: 600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ആറുപേര്‍ മരിച്ചതായും സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചാനല്‍ ചര്‍ച്ചയില്‍ കമ്പനി തൊഴിലാളി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് നാലു ജീവനക്കാര്‍ മരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ച വ്യക്തിക്ക് ആമസോണ്‍ അയക്കുന്ന റോബോകോളുകള്‍ ശേഖരിച്ചാണ് താന്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് 59കാരിയായ ജന ജമ്പ് പറയുന്നു. യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതര്‍ക്കിടയില്‍നിന്നാണ് ഇത്രയും പേര്‍ക്ക് രോഗംബാധിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള വിവരശേഖരണം ശരിരായ നടപടിയല്ലെന്നാണ് ആമസോണിന്റെ ഹെഡ് ഓഫ് ഓപ്പറേഷന്‍ ഡെയ്‌വ് ക്ലാര്‍ക്ക് പറയുന്നത്.

SHARE