മീ ടു; തമിഴ് സംവിധായകനെതിരേ അമലാ പോള്‍

ചെന്നൈ: തമിഴ് സംവിധായകന്‍ സൂസി ഗണേഷിനെതിരെ ആരോപണവുമായി നടി അമല പോള്‍ രംഗത്ത്. ഇതേ സംവിധായകനെതിരേ ഇതിനു മുന്‍പ് നടിയും സംവിധായകയുമായ ലീന മണിമേഖല മീ ടു ആരോപണമുന്നയിച്ചിരുന്നു.

തിരുട്ടുപയലെ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകന്‍ തന്നോടു മോശമായി പെരുമാറിയതെന്ന് അമലപോള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ചിത്രീകരണത്തിനിടെ സംവിധായകന്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും, മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. നടന്‍ അര്‍ജുനും ഗാനരചിതാവ് വൈരമുത്തുവിനും പിന്നാലെയാണ് തമിഴ് സിനിമയില്‍ മീ ടു ആരോപണം ഉയര്‍ന്നത്.

SHARE