ഐവറികോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണ് മരിച്ചു

യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി(61) കുഴഞ്ഞുവീണ് മരിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത അന്ത്യം.

ഐവറികോസ്റ്റ് പ്രസിഡന്റ് അലാസെയ്ന്‍ ഒവാത്രയാണ് മരണവിവരം അറിയിച്ചത്. മന്ത്രിസഭ യോഗത്തിന് ശേഷം കൗലിബലി സുഖമില്ലാതാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സക്കു ശേഷം ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. 2012 ല്‍ അദ്ദേഹം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് മെയ് രണ്ടിനാണ് ചികിത്സയ്ക്കായി പാരിസില്‍ പോയത്. അദ്ദേഹത്തിന്റെ മരണത്തോടെ തിരഞ്ഞെടുപ്പും പ്രതിസന്ധിയിലായി.

SHARE