മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

ആലുവ: ലോറിയിടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ദ്ധരാത്രി മെട്രൊ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയപാതയിലാണ് സംഭവം. ദേശീയപാത മുട്ടം തൈക്കാവ് ബസ് സ്‌റ്റോപ്പിന് സമീപം രാത്രി പന്ത്രണ്ടുമണിയോടെ അപകടം ഉണ്ടാവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൊഴിലാളികള്‍ പത്തുമീറ്ററോളം ദൂരേയ്ക്ക് തെറിച്ചുപോയി. മെട്രൊ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡിലെ ഗതാഗതം തിരിച്ചുവിടാന്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിച്ച ലോറി നിര്‍ത്താതെ പോയി. ഒരു ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ലോറി കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു.