ആലുവയില്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചു; 45 പേര്‍ക്കെതിരെ കേസ്

ആലുവ: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിക്കാതെ മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസ്. ആലുവ തോട്ടക്കാട്ടുകരയിലാണ് കോവിഡ് മാനദണ്ഡം പാലിക്കാതെ വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ചത്.

മരിച്ചയാളുടെ രണ്ടു ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മരിക്കുമ്പോള്‍ വൃദ്ധയ്ക്ക് പനിയുണ്ടായിരുന്നു. പരിശോധന നടത്താതെയാണ് മൃതദേഹം സംസ്‌കരിച്ചത്. ഏകദേശം 200 പേര്‍ സംസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ പേര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

SHARE