കണ്ണന്താനത്തെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ നീക്കം

തൃശൂര്‍: വരുന്ന ലോക്ഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തൃശൂരില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബി.ജെ.പിയില്‍ നീക്കം.

പത്തനംത്തിട്ടയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ആദ്യം ആലോചനകള്‍ നടന്നെങ്കിലും യു.ഡി.എഫ് സിറ്റിങ് എം.പി ആന്റോ ആന്റണിയെ തന്നെ മത്സരിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ തൃശൂരിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം.

ബിഡിജെഎസ് ആവശ്യപ്പെട്ട എട്ടു സീറ്റുകളില്‍ തൃശൂര്‍ ഉണ്ടെങ്കിലും കണ്ണന്താനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ തൃശൂരില്‍ നിന്ന് മത്സരിപ്പിക്കുമെന്ന കാര്യം പാര്‍ട്ടി നേതൃത്വം നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ കണ്ണന്താനത്തെ തൃശൂരിലിറക്കി സുരേന്ദ്രന് മറ്റൊരു മണ്ഡലം നല്‍കാനാണ് നിലവിലെ തീരുമാനം. നിലവില്‍ സിപിഐയുടെ സി.എന്‍ ജയദേവനാണ് തൃശൂരിലെ എം.പി.

SHARE