‘അംഗീകാരം കിട്ടുമ്പോള്‍ പാര വെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം; സെന്‍കുമാറിനെതിരെ കണ്ണന്താനം


കൊച്ചി: ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മറ്റൊരു മലയാളിയുടെ ഡി.എന്‍.എ പ്രശ്‌നമാണെന്ന് കണ്ണന്താനം പറഞ്ഞു. പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെതിരെ സെന്‍കുമാര്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.
ഏതൊരു മലയാളിക്ക് അംഗീകാരം ലഭിച്ചാലും എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുകയാണ് വേണ്ടത്. എന്നാല്‍ എന്തു നല്ല കാര്യം ലഭിച്ചാലും അതിന് പാര വെക്കാന്‍ മുമ്പിലുണ്ടാകുന്നത് മലയാളികള്‍ തന്നെയാണെന്നും അതൊരു ഡി.എന്‍.എ പ്രശ്‌നമാണെന്നും കണ്ണന്താനം പറഞ്ഞു.

SHARE