രാജസ്ഥാന്‍ മന്ത്രിമാരും പാര്‍ട്ടി എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

ജയ്പൂര്‍: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാവിശ്യപ്പെട്ട് എല്ലാ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാന്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍രോടും ഒരു ലക്ഷം രൂപ വീതം സംഭാവന നല്‍കാനാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവിട്ടത്.

കൊറോണ വൈറസിനെതിരായ സംസ്ഥാനത്തിന്റെ പോരാട്ടത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന. കൂടാതെ സംസ്ഥാനത്തെ ഓരോ കോണ്‍ഗ്രസ് എംഎല്‍എയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളവും സംഭാവന ചെയ്യും.

അതേസമയം, കൊറോണ വൈറസ് ബാധയെ നേരിടാന്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്റെയും, സൈന്യം, ബി.എസ്.എഫ്, അര്‍ദ്ധസൈനിക, മറ്റ് കേന്ദ്ര ഏജന്‍സികളുടെയും ഏകോപനം ആവശ്യമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എന്നാല്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്റെയും അര്‍ദ്ധസൈനികരുടെയും പങ്ക് പ്രധാനമാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. രാജസ്ഥാനിലെ ഭില്‍വാര, ജുഞ്ജുനു എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

കൊറോണ വൈറസ് പകര്‍ച്ചവാധിക്കെതിരെ രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍. രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് രാജസ്ഥാനില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 വരെ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും കടകളും ഷോപ്പിങ് മാളുകളും അടച്ചിടുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ഷോപ്പുകളും പ്രവര്‍ത്തിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുകയും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് ഗോതമ്പ് വിതരണം ചെയ്യുെമന്നും ഗെഹ്ലോട്ട് പറഞ്ഞു.

രാജസ്ഥാനില്‍ ഇതുവരെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 28 ആയി. 41 പേരുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

അതിനിടെ, ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ എന്നിവ നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദേശം നല്‍കി. ഇതിനായി മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 20 കോടി രൂപയും അനുവദിച്ചത്.
ജാര്‍ഖണ്ഡ്, ബിഹാര്‍, ജമ്മുകശ്മീര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ 31 വരെ അടച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമുണ്ടായി.