ഞായറാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനം

കൊച്ചി: മഴക്കെടുതി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ജീവനക്കാരുടെ സേവനം അത്യാവശ്യമായതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്ത് 19) പ്രവൃത്തിദിനമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

സ്ഥാപനമേധാവികള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കണമെന്നും ഹാജര്‍ വിവരം രാവിലെ 11.30നകം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.