അസമില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. അസമില്‍ നിര്‍ണായക സ്വാധീനമുള്ള ആള് അസം സ്റ്റുഡന്റ് യൂണിയന് രാഷ്ട്രീയ പാര്‍ട്ടീ രൂപീകരിക്കുന്നു. പൗരത്വ നിയമത്തെ ചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ആള് അസം സ്റ്റുഡന്റ് യൂണിയന് നേതൃത്വം നല്‍കിയിരുന്നു. പ്രതിഷേധത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും കേന്ദ്രസര്‍ക്കാരിനെതിരെ നില്ക്കുന്നതിനും ഒരു ബദല്‍ ശക്തി വേണം ലക്ഷ്യത്തോടെയാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് സ്റ്റുഡന്റ് യൂണിയന് സംസ്ഥാന അദ്ധ്യക്ഷന്‍ ദീപാങ്ക കുമാര്‍ നാഥ് പറഞ്ഞു.
പ്രധാനമന്ത്രി അസമില്‍ കാലുകുത്തിയാല്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന അസം സ്റ്റുഡന്റ് യൂണിയന്റെ ആഹ്വാനത്തിന്റെ പുറത്തായിരുന്നു ഖേലോ ഇന്ത്യ യൂത്ത് ഗെയിമിസിന് ഉദ്ഘാടകനായി എത്താതിരുന്നത്.