രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന വിവാദം; അല്‍ക്ക ലംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചാന്ദ്‌നി ചൗക്കിലെ എം.എല്‍.എയും മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവുമായിരുന്ന അല്‍ക്ക ലംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് അല്‍ക്ക ലംബ വീണ്ടും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹി ഘടകം കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ ചടങ്ങില്‍ സംബന്ധിച്ചു. അഞ്ച് വര്‍ഷം മുന്നെ 2014ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ലംബ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന റദ്ദാക്കണമെന്ന ആം ആദ്മി പാര്‍ട്ടി പ്രമേയത്തിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതാവ് കെജരിവാളുമായി ലംബ അകലുന്നത്. നേരത്തെ ആം ആദ്മി പാര്‍ട്ടി വിട്ട ലംബ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

SHARE