‘നാശം വരും ചങ്ങായി’; ഷൈന്‍ നിഗത്തിന്റെ പുതിയ പാട്ട് ‘ലബൈക്കല്ലാഹ്’ പുറത്തിറങ്ങി

വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വലിയപെരുന്നാളിലെ പുതിയ ഗാനം പുറത്തിറങ്ങി.

‘ഞാനാണ് നാടുവാഴി’ എന്നു തുടങ്ങുന്ന ലബൈക്കല്ലാഹ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കെ.വി അബൂബക്കര്‍ മാസ്റ്റര്‍ എഴുതിയ ഗാനം സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. റെക്‌സ് വിജയന്‍ ആണ് സംഗീതം നല്കിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. വലിയപെരുന്നാള്‍. ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെ എത്തുന്ന ചിത്രം ഡിസംബര്‍ 20ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

ഹിമിക ബോസാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

SHARE