അലീഗഢ് മലപ്പുറം കേന്ദ്രം; പുതിയ ഡയറക്ടറായി ഡോ. കെ.പി. ഫൈസല്‍ ഹുദവി മാരിയാട് ചുമതലയേറ്റു

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം പുതിയ ഡയറക്ടറായി ഡോ. കെ.പി. ഫൈസല്‍ ഹുദവി മാരിയാട് ചുമതലയേറ്റു. അലിഗഢ് മലപ്പുറം കേന്ദ്രത്തിന്റെ തുടക്കം മുതല്‍ അധ്യാപകനായും 2015 മുതല്‍ നിയമവിഭാഗം മേധാവിയുമായിരുന്നു.

ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്സ്, ജാമിഅ മില്ലിയ ഇസ്ലാമിയ്യ ന്യൂഡല്‍ഹി, ജാമിഅ ഹംദര്‍ദ്, അലിഗഢ് മുസ്ലിം യുണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപകനായും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഉന്നതാധികാര സമിതിയായ അലീഗഢ് കോര്‍ട്ടില്‍ മെമ്പറായും സേവനമനുഷ്ടിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴസിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര കരസ്ഥമാക്കി ജെ.എന്‍.യുവില്‍ നിന്ന് 2005ല്‍ എം.ഫിലും 2010 ല്‍ പി.എച്ച്.ഡിയും നേടി. മലപ്പുറം ജില്ലയിലെ മാരിയാട് സ്വദേശിയാണ്