15 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സംശയം


ആലപ്പുഴയില്‍ 15 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സംശയം. ഉറക്കി കിടത്തിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. മരണകാരണം ശ്വാസതടസ്സമാണെന്നാണ് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പട്ടണക്കാട് കൊല്ലംവള്ളി കോളനിയിലെ വീട്ടിലാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

SHARE