ആലപ്പുഴയില്‍ കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ എടത്വാ കൈതമുക്ക് ജംഗ്ഷന് സമീപം കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവടി തണ്ണൂവേലില്‍ സുനിലിന്റെ മക്കള്‍ മിഥുന്‍ എസ് പണിക്കര്‍ ( 21 ), നിമല്‍ എസ്.പണിക്കര്‍ (19) എന്നിവരാണ് മരിച്ചത്.

രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം ഉണ്ടായത്. അമ്പലപ്പുഴയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ഇവര്‍ ഓടിച്ചിരുന്ന വാഹനം മരത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വെട്ടി പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

SHARE